
മാവേലിക്കര: മനുഷ്യന്റെ ശരിയായ ആരോഗ്യ സംരക്ഷണത്തിന് കൃഷി അവിഭാജ്യ ഘടകമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘം സംഘടിപ്പിച്ച കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്, എ.ഐ.ആർ മുൻ പ്രോഗാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര, സംഘം പ്രസിഡന്റ് നമ്പിയത്ത് എസ്.എസ് .പിള്ള, ജോയിന്റ് സെക്രട്ടറി സഞ്‌ജീവ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ഏറ്റവും നല്ല കർഷക കൈത വടക്ക് പുതുക്കാട്ട് കൃഷ്ണകുമാരി, മറ്റ് കർഷകരായ പേള അഞ്ജലി കൃഷ്ണകുമാർ, കണ്ണമംഗലം തെക്ക് കരയിൽ നിന്നും ചന്ദ്രകാന്തം ജയചന്ദ്രൻ, ഗോകുലം രാമകൃഷ്ണൻ, വാഴപ്പുഴശ്ശേരിൽ ഗോപാലകൃഷ്ണൻ നായർ, ഈരേഴ തെക്ക് കൊറ്റിനാട്ട് രാജലക്ഷ്മി, ആഞ്ഞിലിപ്രാ വാണിയപുരയിൽ സുധാകരൻ, കണ്ണമംഗലം വടക്ക് പുത്തൻ കണ്ടത്തിൽ ചന്ദ്രശേഖരപിള്ള, കൈത തെക്ക് കൊട്ടയ്ക്കാട്ട് കേശവൻകുട്ടി നായർ, ആഞ്ഞിലിപ്രാ പ്രകാശൻ എന്നിവരെ മന്ത്രി പി. പ്രകാശ് ആദരിച്ചു.