a

മാവേലിക്കര: വിജ്ഞാനത്തോടൊപ്പം തൊഴിലിനും പ്രാധാന്യം നൽകുന്ന വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് സഹവാസ ക്യാമ്പ് 'ഫ്‌ളവറിംഗ് ' മാവേലിക്കര ജീവാരാം ആനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പത്തനംതിട്ട സി.സി.എം.വൈ പ്രൊഫ.തോമസ് ഡാനിയേൽ, വാർഡ് കൗൺസിലർ ശ്യാമള, ജീവാരാം ആശ്രമ ഡയറക്ടർ ഫാ.ഒ.ഐ.സി പ്രശോഭ് കല്ലിയേലിൽ, പത്തനംതിട്ട സി.സി.എം.വൈ പ്രിൻസിപ്പൽ തോമസ് ഡാനിയേൽ, തിരുവനന്തപുരം സി.സി.എം.വൈ പ്രിൻസിപ്പൽ പ്രൊഫ.അബ്ദുൽ അയ്യൂബ്, കായംകുളം സി.സി.എം.വൈ പ്രിൻസിപ്പൽ എ.ബഷീർ, ആലപ്പുഴ സി.സി.എം.വൈ പ്രിൻസിപ്പൽ കെ. നസീറ തുടങ്ങിയവർ പങ്കെടുത്തു.