1

കുട്ടനാട്: മകരസംക്രമാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 2349--ാം നമ്പർ കണ്ണാടി ശാഖ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ശിവഗിരിശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആദ്യ പുരുഷ താലപ്പൊലി നാടിന്റെ വേറിട്ട കാഴ്ചയായി . പഴയകാട് ആൽത്തറ ജംഗ്ക്ഷനിൽ നിന്ന് ആരംഭിച്ച താലപ്പൊലിയിൽ നൂറ് കണക്കിന് പുരുന്മാരാണ് അണിനിരന്നു. മാടാംപാക്കൽ, കന്നിട്ട, പൊയ്ക്കാപറമ്പ്, കൊരട്ടി ജംഗ്ക്ഷൻ വഴി താലപ്പൊലി ക്ഷേത്രത്തിലെത്തിച്ചേർന്നു. ശാഖായോഗം പ്രസിഡന്റ് എം.ആർ.സജീവ് ക്ഷേത്രം മേൽശാന്തി അഭിലാഷ് ശർമ്മ സാമൂഹിക പ്രവർത്തകരായ ബിജു വലിയവീട്, വിജയകുമാർ വിജയമന്ദിരം, പി കെ മണിയൻ , പി.എം.വിനോഷ്, കെ.വി.രാജേഷ്, പി.കെ.ബിജു, മതീഷ് കുമാർ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.എം.വിജയൻ, നന്ദു ഷെറിൻ, ഷാജി, വിനീത് കന്നിട്ട, അഖിൽ അട്ടിച്ചിറ, ഷൈൻ ഷാജി , കെ.കെ.രാജു, വിപിൻ പയ്യൻപള്ളി, വനിതാസംഘം ഭാരവാഹികളായ ഷീല ഷാജി, പുഷ്പ ബിജു വത്സമ്മ മണിയൻ സൂര്യ കൃഷ്ണൻകുട്ടി, ബീന അജി, സുഭദ്രാ പുഷ്പാംഗദൻ തുടങ്ങിയവർ പങ്കെടുത്തു.