dsere

ആലപ്പുഴ : ആറാട്ടുപുഴ സൗത്ത്,​ നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ പഞ്ചായത്ത്‌ ഭരണാസമിതിയുടെയും പ്രസിഡന്റിന്റെയും അഴിമതിക്കെതിരെയും യു.ഡി.ഫ് ഭരണകാലത്ത് തനത് ഫണ്ടായി മാറ്റിവച്ച 1.20 കോടിയുടെ ദുർവിനിയോഗത്തിനെതിരെയും മാർച്ച് സംഘടിപ്പിച്ചു. കള്ളിക്കാട് ശിവനടയിൽ നിന്ന് ആരംഭിച്ച പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ചിനോടനുബന്ധിച്ച് നടന്ന സമ്മേളനം കെ.പി.സി.സി മീഡിയ സെൽ കൺവീനർ ഡോ.സരിൻ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു സംസ്ഥാന ഉപാധ്യക്ഷൻ യെദുകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവൻ അദ്ധ്യക്ഷതവഹിച്ചു.നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടൻ സ്വാഗതം പറഞ്ഞു.