
ആലപ്പുഴ : യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംപി.പ്രവീണിനെ മൃഗീയമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃക്കുന്നപ്പുഴയിൽ പ്രകടനം നടത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽകൂടിയ യോഗം കെ.പി.സി.സി നിർവാഹ സമിതി അംഗം എ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ.എ.ലത്തീഫ്, ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, എം.പി.സജി, വിനോദ് കുമാർ, പി.എൻ.രഘുനാഥൻ, ആർ.നന്മജൻ,തൃക്കുന്നപ്പുഴ പ്രസന്നൻ തുടങ്ങിയവർസംസാരിച്ചു.