
ആലപ്പുഴ: വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് കെ.ആർ.ഡി.എസ്.എ (കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷഹീർ ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഡി.പി.മധു, സംസ്ഥാന പ്രസിഡന്റ് പി.ശ്രീകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി. എസ്.സന്തോഷ് കുമാർ, ജെ.ഹരിദാസ്, എസ്.പി.സുമോദ്, എം.അനിൽകുമാർ, വി. എസ്.സൂരജ്, വി.ഡി.അബു, വി.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.