തുറവൂർ: കോടംതുരുത്ത് കോണത്തേഴത്ത് ശ്രീഭദ്ര - ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം ഇന്ന് ആരംഭിച്ച് 22 ന് സമാപിക്കും. ഉത്സവ ദിനങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഗ്രാമപ്രദക്ഷിണം, സർപ്പോത്സവം, ഗന്ധർവോത്സവം, ഭാഗവത പാരായണം, നാരായണീയ പാരായണം, ദേശതാലപ്പൊലി, കാഴ്ചശ്രീബലി, വിശേഷാൽ ദീപാരാധന, അന്നദാനം, വലിയ ഗുരുതി എന്നിവയും കലാപരിപാടികളും നടക്കും. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ജയതുളസി ധരൻ, മേൽശാന്തി സുമേഷ് എന്നിവർ മുഖ്യ കാർമ്മികരാകും. ഉത്സവാഘോഷ കമ്മിറ്റി കൺവീനർ ഉദയകുമാർ ഭാവന, ജോയിന്റ് കൺവീനർ ഉദയകുമാരി പ്രസാദ്, ക്ഷേത്രം പ്രസിഡൻറ് വി.ടി. മനോഹരൻ,സെക്രട്ടറി കെ. അംബരീക്ഷൻ, ഖജാൻജി ആർ.രജീവൻ തുടങ്ങിയവർ നേതൃത്വം നൽകും.