
ആലപ്പുഴ: പാലിയേറ്റീവ് പരിചരണ ദിനാചരണത്തോടനുബന്ധിച്ച് വലിയകുളം ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കായി നഗരസഭ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ നസീർപുന്നക്കൽ, എം.ആർ.പ്രേം, കൗൺസിലർമാരായ പി.രതീഷ്, ബി.നസീർ, എൽജിൻ റിച്ചാഡ്, ക്ലാരമ്മ പീറ്റർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ, ആർ.എം.ഒ ഡോ.ആശ, നഗരസഭ പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ.സി.ഒ.രാജേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ.എ.ആർ.ഷൈജു, ഫിസിഷ്യൻ ഡോ.ജി.അരുൺ, പി.എം.ആർ കൺസൾട്ടന്റ് ഡോ.സിന്ധു, സൈക്കാട്രി കൺസൾട്ടന്റ് ബി.എസ്.മിനി, ഇ.എൻ.ടി അസിസ്റ്റന്റ് സർജൻ ഡോ.പി.എ.സെൻ, നേത്രവിഭാഗം കൺസൾട്ടന്റ് ഡോ.രജീഷ, അസിസ്റ്റന്റ് സർജൻ ഡോ.സുമയ്യ ഷെറഫ്, ദന്തൽ സർജൻ റിനു.ആർ .നായർ, ഒപ്‌റ്റോമെട്രിസ്റ്റ് ഷംസീന, നഴ്‌സിംഗ് ഓഫീസർ പി.എസ്.ശിവരഞ്ജിനി, മീര വിജയൻ, അമൽ ആഞ്ചലോസ് ജോസഫ്, പി.നിമ്മി, പാലിയേറ്റീവ് നഴ്‌സുമാരായ സുകന്യ, പ്രിയമോൾ, അർച്ചന, അനു തുടങ്ങിയവർ നേതൃത്വം നൽകി.