marunn-counter

മാന്നാർ: പരുമലയിൽ പ്രവർത്തിക്കുന്ന കടപ്ര ഗ്രാമപഞ്ചായത്ത്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലയൺസ് ക്ലബ് ഒഫ് ട്രാവൻകൂർ എമിറേറ്റ്സ് പണികഴിപ്പിച്ചു നൽകിയ മരുന്ന് വിതരണ കൗണ്ടറിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സ് അംഗവുമായ ശിവദാസ് യു.പണിക്കർ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ദിവാകർ, ഫാർമസിസ്റ്റ് സോഫി നാസർ, സ്റ്റാഫ്‌ നഴ്സ് ആഗ്നസ്, പാലിയേറ്റിവ് കെയർ നഴ്സ് ലൈജു എന്നിവർ പങ്കെടുത്തു.