ചേർത്തല: കോളേജ് ഒഫ് എൻജിനിയറിംഗ് ചേർത്തലയുടെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി ടെക് ഫെസ്​റ്റ് 'തരംഗ് 2024' ന്റെ ഭാഗമായി ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലഞ്ച് കോമ്പ​റ്റിഷൻ 19ന് കോളേജ് ഒഫ് എൻജിനിയറിംഗ് ചേർത്തല,കോളേജ് ഒഫ് എൻജിനിയറിംഗ് ചെങ്ങന്നൂർ, കോളേജ് ഒഫ് അപ്ലൈഡ് സയൻസ് മാവേലിക്കര എന്നീ സ്ഥാപനങ്ങളിൽ നടക്കും. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ കോളേജ് വെബ് സൈ​റ്റിലെ ലിങ്ക് വഴിയോ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടണം.കോളേജ് വെബ് സൈ​റ്റ് www.cectl.ac.in മൊബൈൽ നമ്പർ : 9995215540,​ 9446539221.