ചേർത്തല:എസ്.എൻ.ഡി.പി യോഗം 490ാം നമ്പർ ചേർത്തല ടൗൺ ശാഖായോഗവും വേളോർവട്ടം മനക്കോടം മെഡിക്കൽ പ്രാക്ടീസ് സെന്ററും ചേർന്ന് ,മനക്കോടം കേശവൻ വൈദ്യരുടെ സ്മരണക്കായി സൗജന്യ വാത,വൃക്കരോഗ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തും .21ന് രാവിലെ 10 മുതൽ രണ്ടുവരെ വേളോർവട്ടം മഹാദേവ ക്ഷേത്രത്തിനു കിഴക്ക് ഉഴുതുമ്മേൽ വീടിന് സമീപമാണ് ക്യാമ്പ്.
ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ പ്രമേഹരോഗ രക്ത പരിശോധനയും അർഹരായവർക്ക് തുടർചികിത്സക്കു സഹായവും ഒരുക്കിയിട്ടുണ്ടെന്ന് ചേർത്തല ടൗൺ ശാഖാ പ്രസിഡന്റ് പി.എസ്.സന്തോഷ്‌കുമാർ,അമൃത ആശുപത്രിയിലെ ഗവേഷണ വിദഗ്ദൻ ഡോ.മനു പ്രസാദ്,ടി.പി.സ്‌നേഹലാൽ,കെ.ആർ.പ്രദീപ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വാത,വൃക്ക രോഗ വിദഗ്ദരായ കൊച്ചി അമൃത ആശുപത്രിയിലെ ഡോ.സന്ദീപ് സുരേന്ദ്രൻ,റിനൈമെഡിസിറ്റിയിലെ ഡോ.ഗോകുൽ പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.രാവിലെ മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളിഭാർഗവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനാകും.ചേർത്തല മേഖലാ ചെയർമാൻ കെ.പി.നടരാജൻ മുഖ്യ പ്രഭാഷണം നടത്തും.ഗവേഷണ കമ്പനി ഡോ.ശ്രീരേഖാ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും.രജിസ്‌ട്രേഷന് 9847377212,6238843962 എന്ന നമ്പരിൽ ബന്ധപ്പെടണം.