ചേർത്തല:അഖിലേന്ത്യ കിസാൻ സഭ ചേർത്തല മണ്ഡലം സമ്മേളനം 21ന് മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.വെട്ടയ്ക്കൽ വനിതാ സമാജം ഹാൾ (കെ.ഗംഗാധരൻ നഗർ) രാവിലെ 9 ന് നടക്കുന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് യു.മോഹനൻ അദ്ധ്യക്ഷത വഹിക്കും. കുത്തക കോർപ്പറേ​റ്റുകളുടെയും ദേശസാത്കൃത ബാങ്കുകളുടെയും കൃഷിക്കാരോടുള്ള തെ​റ്റായ സമീപനങ്ങൾ തിരുത്തുന്നതിനുളള പോരാട്ടം സമ്മേളനം ചർച്ച ചെയ്യും.ജി.രാംലാൽ പതാക ഉയർത്തും.സെക്രട്ടറി പി.എം.വിദ്യാധരൻ,ജില്ലാ സെക്രട്ടറി ആർ.സുഖ ലാൽ, ജി.കൃഷ്ണപ്രസാദ്,എൻ.എസ്.ശിവപ്രസാദ്,എം.സി.സിദ്ധാർത്ഥൻ,വി.എൻ.സുരേഷ് ബാബു,കെ.ജി.പ്രിയദർശനൻ,കെ.ഉമയാക്ഷൻ എന്നിവർ സംസാരിക്കും.