
മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളായ 60ഓളം വിദ്യാർത്ഥികൾക്ക് സഹകരണ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, സതീഷ് ചെന്നിത്തല, എം.സോമനാഥൻപിള്ള, കെ.ജി. വേണുഗോപാൽ, തമ്പി കൗണടിയിൽ, വർഗ്ഗീസ് ഫിലിപ്പ്, ദീപ മുരളീധരൻ, റ്റിനു സേവ്യർ, റീന രമേശ് ബാബു, പുഷ്പലത.എ., അനിൽ വൈപ്പുവിള എന്നിവർ സംസാരിച്ചു.