tur

തുറവൂർ:ചേർത്തല താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി. യൂ.സി) തുറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കുള്ള മെമ്പർഷിപ്പ്,ഐ.ഡി കാർഡ് വിതരണം ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുറവൂർ മണ്ഡലം പ്രസിഡന്റ് വി.ഡി.കുമാരൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി അരൂർ റീജിയണൽ സെക്രട്ടറിയും യൂണിറ്റ് കൺവീനറുമായ ബിനീഷ് പീടികത്തറ സ്വാഗതം പറഞ്ഞു. കെ.ബി.സുരേഷ് കുമാർ, പി.പുരുഷൻ, വി.വിനോദ്, സി.ജോയ്, കെ.വിജയൻ,ഹരികുമാർ, വി.ജെ.ജോയി, ദിലീപ്, മനീഷ്,ബിജു,മഹേഷ്, സിറാജുദ്ദീൻ,എ.എസ്.ശ്യാം കുമാർ, ജോയ്, എം.കെ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.