ഹരിപ്പാട്: ഹരിപ്പാട് ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1964 എസ്.എസ്.എൽ. സി ബാച്ചിന്റെ കൂട്ടായ്മ സംഘടിപ്പിക്കും. ആലോചനയോഗത്തിൽ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.എൻ.എൻ നമ്പി മുഖ്യ പ്രഭാഷണം നടത്തി. ശങ്കരനാരായണൻ, കെ. രവീന്ദ്രൻ. എസ്.ഗോപാലകൃഷ്ണൻ നായർ,ആർ.ഗോവിന്ദപിള്ള, കൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. ഏപ്രിൽ 17ന് കൂട്ടായ്മ നടക്കും.താത്കാലിക ഭാരവാഹികളായി ജെ. രാമനാഥൻ (പ്രസിഡന്റ്‌), വി. ജെ ശ്രീകുമാർ (സെക്രട്ടറി), കെ. ശ്രീധരപിള്ള (ട്രഷറർ) എന്നുവരെ തിരഞ്ഞെടുത്തു.