ഹരിപ്പാട്: ചേപ്പാട് ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ചേപ്പാട് ഗ്രാമപഞ്ചായത്തിന്റെ പകൽവീട്ടിലേക്ക് കെയർ ഗീവർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 27 ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ നടക്കും.ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം.യോഗ്യത പ്ലസ് ടു/തത്തുല്യം,വയോജന പരിപാലനത്തിൽ പ്രവൃത്തി പരിചയം.കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0479-2402264.