ആലപ്പുഴ: ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 26ന് രാവിലെ ആലപ്പുഴ ബീച്ചിനടുത്തുള്ള മുനിസിപ്പൽ ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുക. മന്ത്രി പി.പ്രസാദ് പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, ജില്ല കളക്ടർ ജോൺ.വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ തുടങ്ങിയവർ പങ്കെടുക്കും. പൊലീസിന്റെതുൾപ്പെടെ 18 പ്ലാറ്റൂണുകളും സായുധ പൊലീസ് ബാൻഡ് വിഭാഗവും പങ്കെടുക്കും. പരേഡ് റിഹേഴ്സൽ 22, 23, 24 തീയതികളിൽ നടക്കും.