
ചാരുംമൂട് : തെങ്ങമം ഗവ.എച്ച്.എസ്.എസ് സ്കൂളിൽ ഐ.ടി.ബി.പി. 27-ാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ആയുധ പ്രദർശനവും ലഹരി വിമുക്ത ബോധവത്കരണ ക്ലാസും നടത്തി. ചടങ്ങിൽ സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. രാഷ്ട്ര സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ തരം ആയുധങ്ങളെയും ഉപകരണങ്ങളെക്കുറിച്ചും ഐ.ടി.ബി.പി അധികാരികളും ജവാന്മാരും അവരെ ബോധവത്കരണം നൽകി. ഇൻസ്പെക്ടർ ചാക്കോ, ഹവിൽദാർ ജി.ഡി.ബിജു ഡാനിയേൽ, സണ്ണിക്കുട്ടി , ജി.സാജു എന്നിവർ ആയുധ പ്രദർശനത്തിന് നേതൃത്വം നൽകി. ആയുധ പ്രദർശനങ്ങൾ തുടർന്നും നടത്തുമെന്ന് ഐ.ടി.ബി.പി 27-ാം ബറ്റാലിയൻ, നൂറനാട് കമാൻണ്ടന്റ് വിവേക് കുമാർ പാണ്ഡെ അറിയിച്ചു.