cghf

പൂച്ചാക്കൽ:മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും തിരുഹൃദയ പ്രവിശ്യ പ്രൊവിൻഷ്യാൾ ഫാ.ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ.അജീഷ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജെയിംസ് പുതുശ്ശേരി ഫോട്ടോ അനാച്ഛാദനം നടത്തി. സിനി ആർട്ടിസ്റ്റ് എഴുപുന്ന ബൈജു മുഖ്യാതിഥിയായിരുന്നു.തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ. രജിത എന്റോവ്മെന്റ് വിതരണം ചെയ്തു.തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, ചേർത്തല ഡി.ഇ. ഒ എ.കെ.പ്രതീഷ് എന്നിവർ പ്രതിഭകളെ ആദരിച്ചു.പി.ടി.എ പ്രസിഡന്റ് മിഥുൻ വി.ആർ.ഉപഹാരങ്ങൾ സമർപ്പിച്ചു. വാർഡ് മെമ്പർ ബി.ഷിബു, വികർ പ്രൊവിൻഷ്യാൾ വിമല, പ്രൊവിൻസ് സിസ്റ്റർ റീറ്റ , സ്റ്റാഫ് സെക്രട്ടറി മരിയ ജോൺ, സ്കൂൾ ലീഡർ പാർവതി പ്രിയ .എസ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ സി.ആർ.ഷാജു,അദ്ധ്യാപിക സിസ്റ്റർ ലിനി മരിയ എന്നിവർ പ്രതി സ്പന്ദനം നടത്തി. ഫാ.സിബിൻ ചെറിയാൻ നന്ദി പറഞ്ഞു.സീനിയർ അസിസ്റ്റന്റ് റെജി എബ്രഹാം, അദ്ധ്യാപക പ്രതിനിധി ടി.കെ.വിൻസിമോൾ എന്നിവർ പങ്കെടുത്തു.