ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ സനാതനം യൂണിറ്റ്

32 -ാമത് വാർഷിക സമ്മേളനം 20ന് രാവിലെ 9.30ന് എം.ജി.ബാബുജി നഗർ ഗവ. എൽ.പി മന്നത്ത് സ്‌കൂളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് കെ.ബി.സാധുജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ട്രഷറർ മുഹമ്മദ് യൂനസ് ഉദ്ഘാടനം നിർവഹിക്കും. യൂണിറ്റ് സെകട്ടറി പി.ജയാനന്ദൻ, ട്രഷറർ എഡ്വിന്‍ മാസിഡോ, ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള, എം.വി.മണി, വി.പി.മണിയൻ, ജി.ഗുരുദാസ്, എം.എം. ബഷീർ, എസ്.ചന്ദ്രബോസ് എന്നിവർ സംസാരിക്കും.