
മാന്നാർ: പ്രാദേശിക പാരിസ്ഥിതിക ഘടകങ്ങൾ സൂക്ഷമായി അപഗ്രഥിച്ച് കൃഷിസമ്പ്രദായം സമൂലമായി പരിവർത്തനം നടത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ-പാരിസ്ഥിതിക പ്രവർത്തകനും ഐക്യകർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.എൻ.നെടുവേലി ആവശ്യപ്പെട്ടു.
അപ്പർകുട്ടനാട്ടിലെ മാന്നാർ കുരട്ടിശ്ശേരി വില്ലേജിൽ 'മുളവനമഠത്തിൽ' നടന്ന ഐക്യകർഷക സംഘം മെമ്പർഷിപ്പ് വിതരണവും ബോധവത്കരണ ക്ലാസും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു നെടുവേലി. ആർ.എസ്.പി. മാന്നാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗൗരീശങ്കരം പ്രസന്നകുമാർ.ബി അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രദാസ്, അജികുമാർകളരിത്തറ, ബി.പ്രമോദ്കുമാർ, രതീപ്കുമാർ, ബിജുപ്ലാച്ചേരി എന്നിവർ നേതൃത്വം നൽകി.ആലപ്പുഴ ജില്ല മൂന്നായി തിരിച്ച് ആറുവീതം മൊത്തം 18 വില്ലേജുകളിലായി പ്രാദേശിക പാരിസ്ഥിതിക പഠനക്ലാസുകൾക്കും, വില്ലേജുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതി അവലോകനങ്ങൾക്കും ഇതോടൊപ്പം തുടക്കമായി. കില ഫാക്വൽറ്റി അംഗം ഡോ.ഗോപകുമാർ, പ്രൊഫ.സുകുമാരപിള്ള, പ്രൊഫ.ബാബുചാക്കോ എന്നിവരടങ്ങിയ വിദ്ഗദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് പദ്ധതി അവലോകനം.