കായംകുളം : ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ സമ്മേളനം 19, 20 തീയതികളിൽ കായംകുളത്ത് നടക്കും. നാളെ പാർക്ക് മൈതാനയിൽ വൈകിട്ട് 4.30 ന് നടക്കുന്ന വിദ്യാഭ്യാസസാംസ്‌കാരിക സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ 10.30 ന് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും. എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 11.30 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് കെ.രാജേഷ്‌കുമാർ, സെക്രട്ടറി ഉണ്ണിശിവരാജൻ, വി.ആർ.ബീന, മഞ്ജുഷ അലക്‌സ്, വിഷ്ണു മാലുമേൽ, വി.അശ്വതി, ഡി.ആർ.സജിത്ത്‌ലാൽ എന്നിവർ അറിയിച്ചു.