കായംകുളം : പ്രൊഫ.കോഴിശ്ശേരി ബാലരാമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് നൽകും. ശിൽപ്പവും പ്രശസ്തിപത്രവും 15001 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിശ്ശേരി യുവപ്രതിഭ പുരസ്‌കാരം യുവസാഹിത്യകാരി ശാരദപ്രതാപിനും നൽകും. 22ന് വൈകിട്ട് എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന പ്രൊഫ.കോഴിശ്ശേരി ബാലരാമൻഅനുസ്മരണ യോഗത്തിൽ പുരസ്‌കാരം വിതരണം നടത്തും. യോഗം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും.