tur

തുറവൂർ: മുൻ കെ.പി.സി.സി സെക്രട്ടറി എം.കെ.അബ്ദുൽ ഗഫൂർ ഹാജിയുടെ അഞ്ചാമത് ചരമവാർഷികം ആചരിച്ചു. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി കുത്തിയതോട് ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി അഡ്വ.എസ്. ശരത്ത്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. ഉമേശൻ, തുറവൂർ ദേവരാജൻ, ദിലീപ് കണ്ണാടൻ,പി.വി.ശ്യാമപ്രസാദ്, വി.എം. ഷെറീഫ് , കെ.അജിത്ത്കുമാർ, സി. ഒ. ജോർജ്, പി.ബി. ജോൺസൻ, പി.ശശിധരൻ ,ടി.പി. മോഹനൻ, പി.എ. അൻസാർ, പി.എക്സ്. തങ്കച്ചൻ, ബിന്ദു ഷാജി എന്നിവർ സംസാരിച്ചു.