മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രതിപക്ഷ നേതാവ് സി.എം.സ്റ്റീഫന്റെ 40-ാം ചരമവാർഷിക ദിനം ആചരിച്ചു. സ്മൃതികുടീരത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ എം.മുരളി എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് മാവേലിക്കര കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.എം.സ്റ്റീഫന്റെ സഹോദരൻ പോൾ മത്തായി, കെ.ആർ.മുരളീധരൻ, നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, കുറത്തികാട് രാജൻ, പഞ്ചവടി വേണു, അജിത്ത് കണ്ടിയൂർ, കെ.വി.ശ്രീകുമാർ, കെ.ഗോപൻ,ടി. കൃഷ്ണകുമാരി, മാത്യു കണ്ടത്തിൽ, സജീവ് പ്രായിക്കര, മനസ് രാജൻ, ശാന്തി അജയൻ, ലതാ മുരുകൻ, എൻ.മോഹൻദാസ്, രാജു പുളിന്തറ, തോമസ് ജോൺ, രമേശ് ഉപ്പാൻസ്, അജയൻ തൈപ്പറമ്പിൽ, ജസ്റ്റിൻ സൺ പാട്രിക്, ഗോപകുമാർ, ഉമദേവി, ശാന്തി തോമസ്, ഇന്ദിര രാജു എന്നിവർ സംസാരിച്ചു.