dftgde

മാവേലിക്കര:ധീരരക്തസാക്ഷി ലാൻസ് നായ്ക് സാം ഏബ്രഹാം മെമ്മോറിയൽ അഖില കേരള വോളിബാൾ ടൂർണമെന്റ് പുന്നമൂട് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ എം. എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺസിലർ ബിജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്‌ മുഖ്യാതിഥിയായിരുന്നു .മുനിസിപ്പൽ കൗൺസിലർമാരായ ശ്യാമള ദേവി,ഗോപകുമാർ, ജോയിന്റ് ആർ.ടി.ഓ എം.ജി. മനോജ്‌, വേണുഗോപാൽ എന്നിവർ സംസാരിച്ചു.പുന്നമൂട് ബ്രദേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റ് 21 ന് സമാപിക്കും.