വള്ളികുന്നം:കന്നിമേൽ ആയിക്കോമത്ത് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ മകരഭരണി പൊങ്കാല മഹോത്സവം നാളെ നടക്കും. 19ന് രാവിലെ 5. 30ന് ഗണപതിഹോമം ദേവി ഭാഗവത പാരായണം. 7.30 ന്പൊങ്കാല മഹോത്സവം ക്ഷേത്രം തന്ത്രി ഹരി നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.വൈകിട്ട് 3 ന് ഉത്സവ ഘോഷയാത്രയും കെട്ടുത്സവവും.വൈകിട്ട് 8ന് ക്ഷേത്ര കലാപീഠം ശൂരനാട് ഹരികുമാർ അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടും. തുടർന്ന് അരയിരുത്തു പാട്ട്,മുടി പേച്ച്, വലിയഗുരുസി.