
മാവേലിക്കര: റോഡ് സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി കട്ടച്ചിറ മഹാഗുരു ഇന്റർനാഷണൽ സ്കൂളിലെ യു.കെ.ജി വരെയുള്ള 40 കുരുന്നുകൾ മാവേലിക്കര സബ് ആർ.ടി ഓഫീസ് സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് റോഡ് ഉപയോഗിക്കേണ്ട രീതി, റോഡ് നിയമങ്ങൾ, ട്രാഫിക് സിഗ്നലുകൾ എന്നിവയെക്കുറിച്ചുള്ള ക്ലാസ് കൗതുകകരമായി .തുടർന്ന് കുട്ടികൾക്ക് ആർ.ടി ഓഫീസിൽ നിന്ന് മധുരം നൽകി. സുരക്ഷിതമായ റോഡ് ഉപയോഗം നേരിട്ട് മനസ്സിലാക്കാനായി ബുദ്ധ ജംഗ്ഷന് കിഴക്കുവശത്തുള്ള സീബ്രാസിഗ്നലിന് സമീപം കൊണ്ട് ചെന്ന് എങ്ങനെ റോഡ് സുരക്ഷിതമായി മുറിച്ചു കടക്കണം എന്നതിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. റോഡ് സുരക്ഷാ പ്ലക്കാർഡുകൾ ഉയർത്തിയാണ് കുട്ടികൾ ഈ ഉദ്യമത്തിൽ പങ്കെടുത്തത്. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് നേതൃത്വം നൽകിയ പരിപാടിയിൽ മാവേലിക്കര മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായ പി.ജി.കിഷോർ ,അജിത് ചന്ദ്രൻ, വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജി.ദിനൂപ്, എൻ.പ്രസന്നകുമാർ എന്നിവരും മഹാഗുരു ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപകരായ രേഷ്മ, അനഘ, ദീപ്തി, മാധവിക്കുട്ടി, ജോമോൻ, അനദ്ധ്യാപകരായ ആതിര വിജയൻ, മഞ്ജു, രാഖി, ഹണി എന്നിവരും പങ്കെടുത്തു.