
ആലപ്പുഴ: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി മാർച്ചിന് നേരെ പൊലീസ് നടത്തിയ നര നായാട്ടിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിഎം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലംപ്രസിഡന്റ് അൻഷാദ് മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മനീഷ് എം.പുറകാട് സ്വാഗതം പറഞ്ഞു.എം.ബി.മുരളീകൃഷ്ണൻ, ജിനേഷ്, ബഷീർ കോയാപറമ്പിൽ,റിനു ബൂടോ തുടങ്ങിയവർ സംസാരിച്ചു.