
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ചന്ദ്ര കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ഡി. വിശ്വനാഥൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എൻ.നസീമ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സി.മഹീധരൻ , നിഷ പ്രദീപ് , കെ. എസ്. ദാമോദരൻ , ലതീഷ് ബി ചന്ദ്രൻ , കുഞ്ഞുമോൾ ഷാനവാസ് , ഷെജിമോൾ സജീവ് എന്നിവർ സംസാരിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ് നന്ദിയും പറഞ്ഞു.