
ചേർത്തല:കോൺഗ്രസ് നേതാവ് കെ.ആർ.ദാമോദരൻ അനുസ്മരണവും സമ്മേളനവും നടത്തി.സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടന്നു.അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹകസമിതി മുൻ അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.വയലാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജെയിംസ് തുരുത്തേൽ അദ്ധ്യക്ഷനായി.കെ.പി.സി.സി സെക്രട്ടറി എസ്.ശരത്,ഡി.സി.സി നേതാക്കളായ ഐസക് മാടവന,മധു വാവക്കാട്,ആർ. ശശിധരൻ,സജി കുര്യാക്കോസ്,സേവാദൾ ജില്ലാ പ്രസിഡന്റ് കെ.എസ്.അഷറഫ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി.എസ്.രഘുവരൻ,കെ.സി.ആന്റണി,മുൻ പ്രസിഡന്റ് വി.എൻ.അജയൻ,ടി.എസ്. ബഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.