tur

തുറവൂർ: മിനിലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുതറ വീട്ടിൽ രാജേന്ദ്രൻ (56) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് മിനിലോറിയാണ് ഇടിച്ചത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ മരിച്ചു. ഭാര്യ: രാജി. മക്കൾ: രാഹുൽ, വിവേക്. കുത്തിയതോട് പൊലീസ് കേസെടുത്തു.