പൂച്ചാക്കൽ :തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള അരൂക്കുറ്റി ഗവ.ആശുപത്രിയിലെ പോസ്റ്റുമോർട്ടം റൂം നവീകരണം പൂർത്തിയാക്കി മെഡിക്കൽ ഓഫീസർക്ക് കൈമാറി. ആശുപത്രിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് 2660462 രൂപയാണ് മാറ്റി വച്ചിരുന്നത്. അതിന്റെ ഭാഗമായുള്ള മോർച്ചറി നവീകരണ പ്രവൃത്തികളാണ് ഇപ്പോൾ പൂർത്തിയായത്. പോസ്റ്റുമാർട്ടം താല്കാലികമായി നിർത്തിവച്ചു കൊണ്ടാണ് നവീകരണ ജോലികൾ നടത്തിയത്. ഒരു മാസത്തിനുള്ളിൽ തുറക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ച ജോലികൾ അതിവേഗത്തിൽ പൂർത്തിയാക്കിയാണ് കൈമാറിയത്. സായാഹ്ന ഒ.പി. നാളെ മുതൽ പുനരാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത അറിയിച്ചു.