
ആലപ്പുഴ:തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ കഴിഞ്ഞ വൃശ്ചിക തിരുവോണ ഉത്സവത്തിന്റെ ഭാഗമായി ദേവസ്വം ഏർപ്പെടുത്തിയ സംഭാവന സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്ക് നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ സമ്മാനദാനം നിർവഹിച്ചു. തിരുവമ്പാടി ക്ഷേത്രത്തിൽ ഉത്തരയാന മുപ്പെട്ട് വ്യഴമായ ഇന്നലെ വിശേഷാൽ ചടങ്ങുകളും പൂജകളും നടത്തി.രാവിലെ ഭാഗവതവും നാരായണീയ പാരായണവും നടന്നു. പുതിയ സമ്മാന പദ്ധതി ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.കവിത ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവം ജേതാവ് അനന്ത കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു .22 ന് ദേശ കളഭവും നാമ ജപവും പ്രസാദമൂട്ടും ദീപകാഴ്‌ചയും ഉണ്ടാകും.