
മാന്നാർ: എസ്.എൻ.ഡി.പിയോഗം മാന്നാർ യൂണിയൻ 143-ാം നമ്പർ കാരാഴ്മ ശാഖാവക ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന്റെ 14-ാം മത് പ്രതിഷ്ഠാ വാർഷികം നടന്നു. കലാധരൻ തന്ത്രി, ജ്യോതിഷഭൂഷൺ ബിജുകുമാർ, ക്ഷേത്രം മേൽശാന്തി മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും ടി.പി.രവീന്ദ്രൻ വേലഞ്ചിറയുടെ ഗുരു പ്രഭാഷണവും നടന്നു. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര മാന്നാർ യൂണിയൻ അഡ്.കമ്മറ്റിയംഗം ഹരിലാൽ ഉളുന്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ.പി.സത്യദേവ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ ചെയർമാൻ ബിനു ബാലൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സന്തോഷ് കാരാഴ്മ, ശാഖാ വൈസ് പ്രസിഡന്റ് ടി.പ്രകാശ്, സെക്രട്ടറി ഡി.രതീഷ്,വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് രഞ്ജിനി കാമലഹാസനൻ, സെക്രട്ടറി ഉഷ രാജൻ, കുടുംബയൂണിറ്റ് കൺവീനർമാരായ ഭാസുരൻ,അനു മഹേഷ്, സരസ്വതി മധുസൂദനൻ, സിന്ധു സജീവ്,യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് രാജി ജയൻ,സെക്രട്ടറി അഭിനന്ദ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.