ആറാട്ടുപുഴ: അദ്ധ്യാപികയും എഴുത്തുകാരിയുമായ സീനത്ത് സാജിദിന്റെ പ്രഥമ പുസ്തകം 'ഒടുവിൽ എരിഞ്ഞ ഇല'യുടെ പ്രകാശനം ഇന്ന് വൈകുന്നേരം നാലിന് ആറാട്ടുപുഴയിൽ നടക്കും. എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ പ്രകാശനം നിർവഹിക്കും. കവി ഡോ.സി.രാവുണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി.ജെ.ജെ ആന്റണി അദ്ധ്യക്ഷത വഹിക്കും. പ്രകാശനത്തിന് മുന്നോടിയായി വൈകുന്നേരം മൂന്നിന് കവിയരങ്ങ് നടക്കും. തുടർന്ന് ആലപ്പി മ്യൂസിക് ഡ്രീംസ് തൃക്കുന്നപ്പുഴ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും.