കായംകുളം: എക്സൈസ് പത്തിയൂർ ,എരുവ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പത്തിയൂർ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള വിജനമായ പുരയിടത്തിലുണ്ടായിരുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി.എക്സൈസ് അധികൃതർ 350 ലിറ്റർ കോടയും വാറ്റ് സെറ്റും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകാം.ഫോൺ: 04792444060, 9400069505 .