ph

കായംകുളം: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികലയുടെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കിടപ്പുരോഗികളെ നേരിൽ കാണാൻ ഗൃഹസന്ദർശനം നടത്തി.

മൂന്നാം വാർഡിലെ കിടപ്പുരോഗികളായ ആശാന്തയത്ത് നെജുമ, കൊച്ചറക്കൽ വീട്ടിൽ രാജമ്മ എന്നിവരെ സന്ദർശിക്കുകയും വസ്ത്രം നൽകുകയും ചെയ്തു. വാർഡ് കൗൺസിലർ ഷൈനി ഷിബു,​ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി, പാലിയേറ്റീവ് നഴ്സുമാരായ ഷിൾഡ, ഷീബ, നബീസത്ത്, ആശാവർക്കർ ഷാനിമോൾ, എ.ഡി.എസ് ജുബൈരിയത് എന്നിവർ പങ്കെടുത്തു.