
കായംകുളം: കൃഷിയധിഷ്ഠിത ആസൂത്രണപദ്ധതി പ്രകാരം കായംകുളം നഗരസഭ 27 ാം വാർഡിൽ നടന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പി.ശശികല നിർവഹിച്ചു. വാർഡ് കൗൺസിലർ സുകുമാരി, കൃഷി ഫീൽഡ് ഓഫീസർ ജെ. ഉഷ,അസിസ്റ്റന്റ് കൃഷി ഓഫീസർ ലാലി, കൃഷി അസിസ്റ്റന്റ് ശശികുമാർ,കാർഷിക വികസന സമിതി അംഗങ്ങളായ സലിം മുരുക്കുംമൂട്, ഷാജി വലിയ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.