ചേർത്തല: കരപ്പുറത്തിന്റെ പഴനി മലയെന്നറിയപ്പെടുന്ന ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിലെ (പുത്തനമ്പലം) ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 10.30നും 11നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്.തുടർന്ന് കൊടിയേറ്റ് സദ്യ. 11ന് ഫ്യൂഷൻ തിരുവാതിരകളി,11.45ന് കഥാപ്രസംഗം,വൈകിട്ട് 6.30ന് ഗുരുദേവ പ്രഭാഷണം,പണത്താലപ്പൊലി വരവ്,7ന് ഓട്ടൻതുള്ളൽ,7.30ന് തിരുവാതിരക്കളി, രാത്രി 8ന് ഡാൻസ് നൈറ്റ്. 20ന് വൈകിട്ട് 7ന് നൃത്തം, രാത്രി 8ന് നാടകം. 21ന് രാവിലെ 9ന് കൈകൊട്ടിക്കളി,വൈകിട്ട് 7ന് വീണക്കച്ചേരി, രാത്രി 8ന് മെഗാഫെസ്റ്റിവൽ നൈറ്റ്. 22ന് 40-ാമത് ഗുരുദേവ പ്രതിഷ്ഠാവാർഷികം, വൈകിട്ട് 6.45ന് ആലപ്പി രമണൻ ഗുരുദേവ പ്രഭാഷണം നടത്തും. രാത്രി 8.15ന് പിന്നണി ഗായിക ലൗലി ജനാർദ്ദനൻ നയിക്കുന്ന ഗാനോത്സവം,10ന് ഭരതനാട്യം. 25ന് പുണർതം പള്ളിവേട്ട എ ഗ്രൂപ്പ് വക ഉത്സവം, വൈകിട്ട് 4ന് കാഴ്ചശ്രീബലി, വാദ്യകലാരത്നം ഡോ.മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. രാത്രി 8ന് ദീപാരാധന,കരിമരുന്ന്, 8.30ന് സംഗീതസദസ്,10ന് പള്ളിവേട്ട,11.30ന് നാടകം. 26ന് ബി ഗ്രൂപ്പ് വക പൂയം ആറാട്ട് മഹോത്സവം,രാവിലെ 8ന് പൂയംതൊഴൽ,10.30ന് മഹാനിവേദ്യ പ്രസാദ വിതരണം,തുടർന്ന് ഫ്യൂഷൻ തിരുവാതിരക്കളി,വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്,ആറാട്ട്, വലിയ കാണിക്ക,രാത്രി 8ന് ദീപാരാധന,തുടർന്ന് കരിമരുന്ന്. 9ന് കല്യാണപുരം എസ്.അരവിന്ദൻ ആൻഡ് പാർട്ടിയുടെ സംഗീതസദസ്,11.30ന് ബാലെ.12ന് വലിയകുരുതി,തുടർന്ന് കൊടിയിറക്ക്.