ph

കായംകുളം: കണ്ടല്ലൂർ തെക്ക് ശ്രീപത്മനാഭൻ നായർ ലൈബ്രറി ആൻഡ് റീഡിംഗ്റൂമിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ ചരമ ശതാബ്ദിദിനാചരണവും കാവ്യാർച്ചനയും നടത്തി. സാഹിത്യകാരൻ മാങ്കുളം ജി.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം അനുസ്മരണ പ്രഭാഷണം നടത്തി, പഞ്ചായത്ത് തല ലൈബ്രറി നേതൃസമിതി കൺവീനർ എം.രാജഗോപാൽ ആശാൻ കവിതകളിലെ വിപ്ളവാശയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. എസ്.ശുഭാദേവി, ഉഷശ്രീ, ഡോ. ഉണ്ണികൃഷ്ണപിള്ള,പ്രസന്നൻ,ഹരികുമാർ, സോമശേഖരൻ നായർ,ഗിരിജകുമാരി എന്നിവർ സംസാരിച്ചു.. തുടർന്ന് കാവ്യാർച്ചനയും നടന്നു. പ്രസിഡന്റ് വി.ചന്ദ്രമോഹനൻ നായർ സ്വാഗതവും ലൈബ്രേറിയൻ ജി.രമാദേവി നന്ദിയും പറഞ്ഞു.