കുട്ടനാട് : എടത്വാ ജംഗ്ക്ഷനിൽ റോഡിന്റെ ഓരം ചേർന്ന് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് അന്യായമായി പിഴചുമത്തുന്നതിൽ കേരള വ്യാപാരി വ്യവസായി സമിതി രംഗത്ത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടം തകർക്കുന്നതിന് ഇത് ഇടയാക്കും. എടത്വാ പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണ്ണയും ജില്ലാ പ്രസിഡന്റ് എം.എ. ഫെരീഫ് സമരം ഉദ്ഘാടനം ചെയ്തു. തകഴി ഏരിയാ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി.യൂണിറ്റ് സെക്രട്ടറി ഒ.വി.ആന്റണി,രജി.പി.വർഗീസ്,കെ.ആർ.വിനിഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ സ്വാഗതവും ഏരിയാ കമ്മറ്റിയംഗം വിജയൻ നന്ദിയും പറഞ്ഞു. പൊലീസ് നടപടിയിൽ എടത്വാ സി.ഐ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമിതി തകഴി ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ.ആ. ഗോപകുമാറിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
.