മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 68-ാം നമ്പർ കുട്ടംപേരൂർ ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള ഒന്നാമത് കുട്ടംപേരൂർ ശ്രീനാരായണ കൺവെൻഷന് ഇന്ന് തുടക്കമാകും. 22 വരെ നാലുദിവസങ്ങളിലായി ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിക്കും. യൂണിയൻ അഡ്.കമ്മറ്റിയംഗം ഹരിപാലമൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ നുന്നുപ്രകാശ്, ഹരിലാൽ ഉളുന്തി, പി.ബി സൂരജ്, പുഷ്പ ശശികുമാർ, മാന്നാർ മേഖലചെയർമാൻ സതീശൻ മൂന്നേത്ത്, കൺവീനർ സുധാകരൻ സർഗ്ഗം, വനിതാസംഘം യൂണിയൻ വൈസ്ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, വനിതാസംഘം മേഖലട്രഷറർ സുജാത, യൂണിറ്റ്സെക്രട്ടറി ഗിരിജ ഓമനക്കുട്ടൻ, യൂത്ത്മൂവ്മെന്റ് മേഖലാചെയർമാൻ വിഷ്ണു പ്രസാദ് എന്നിവർ സംസാരിക്കും. ശ്രീനാരായണ കൺവെൻഷനിൽ നാളെ വൈകിട്ട് 6.45ന് 'ഗുരു സാക്ഷാത് പരബ്രഹ്മം 'എന്ന വിഷയത്തിൽ ആശാപ്രദീപ് കോട്ടയവും, 21 ന് വൈകിട്ട് 6.45ന് മഹാകവി കുമാരനാശാൻ കൃതി "ഗുരുസ്തവം"എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥനും, 22 ന് വൈകിട്ട് 6.30ന് 'ഗുരുദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ്പരമേശ്വരനും പ്രഭാഷണങ്ങൾ നടത്തും. കൺവെൻഷന് മുന്നോടിയായി ഇന്ന് വൈകിട്ട് 4ന് ചിറയ്ക്കൽ ഗുരുമന്ദിരത്തിൽ നിന്ന് ദേശതാലം വരവ് നടക്കും. ഗുരുക്ഷേത്രത്തിലെ വിശേഷാൽ പ്രതിഷ്ഠാ പൂജകൾക്കു പുറമേ അഖണ്ഡനാമ യജ്ഞം, ഗുരുദേവ കൃതികളുടെ ആലാപനം, കുട്ടംപേരൂർ ശ്രീദുർഗ്ഗ തിരുവാതിര സമിതിയുടെ തിരുവാതിരയും നൃത്ത നൃത്ത്യങ്ങൾ, കോട്ടയം ശ്രീഗുരുനാരായണ സേവാനികേതന്റെ സത് സംഘം പ്രാർത്ഥനയും വിവിധ കലാപരിപാടികളും പ്രതിഷ്ഠാ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടക്കുമെന്ന് ശാഖാപ്രസിഡന്റ് കെ.എൻ രാജൻ കുറ്റിയിലും സെക്രട്ടറി ഡി.പ്രശാന്തനും അറിയിച്ചു.