bsj

# ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഹരിപ്പാട്: തൃപ്പക്കുടം റെയിൽവേ ക്രോസിൽ വീണ്ടും കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങി. തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. ഹരിപ്പാട് നിന്ന് എടത്വ വഴി കോട്ടയം പോകുന്ന ബസിന്റെ ഫുട്ബോർഡ് പാളത്തിൽ തടയുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.20 ഓടെ ആയിരുന്നു സംഭവം. നാട്ടുകാരും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസിനെ പാളത്തിൽ നിന്ന് തള്ളിമാറ്റിയതും ഒരു ട്രെയിൻ കടന്നുപോകുകയും ചെയ്തു.

ട്രാക്ക് നിർമ്മാണത്തിലെ അപാകത കാരണം സ്കൂട്ടർ യാത്രക്കാരും സൈക്കിൾ യാത്രക്കാരായ വിദ്യാർത്ഥികളും പാളത്തിൽ വീഴുന്നത് പതിവാണ്. രണ്ടു മാസം മുമ്പും സമാനമായ രീതിയിൽ ബസ് ഇവിടെ കുടുങ്ങിയിരുന്നു. പല തവണ ഗേറ്റ് അടച്ചിട്ട്

ദിവസങ്ങളോളം അറ്റകുറ്റപ്പണി ചെയ്തിട്ടും സുഗമമായി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.