mannar-panchayath

മാന്നാർ: ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതികൾ സമയബന്ധിതമായി തന്നെ പൂർത്തിയാക്കുമെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് പറഞ്ഞു. ഇതിനായി നിർവഹണ ഉദ്യോഗസ്ഥന്മാരുടെ യോഗം പദ്ധതി ആരംഭത്തിൽ തന്നെ വിളിച്ചുചേർക്കും. ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്. വാർഡ് മെമ്പർ അജിത്ത് പഴവൂർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റുമായ സുരേഷ്, രേണുക മധു, ഗ്രാമസഭ കോഡിനേറ്റർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. പദ്ധതി രൂപീകരണ ഗ്രാമസഭകൾ 21ന് സമാപിക്കും.