ആലപ്പുഴ : പ്രൊഫ. എബ്രഹാം അറയ്ക്കലിന്റെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുശോചിച്ചു.
പണ്ഡിതനും പ്രഭാഷകനുമായിരുന്ന പ്രൊഫ.അബ്രഹാം അറയ്ക്കലിന്റെ നിര്യാണം ആലപ്പുഴയ്ക്ക് തീരാനഷ്ടമാണെന്നും ചരിത്രത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹമായ അറിവിന് പകരം വെക്കാൻ ആളില്ലെന്നും ബേബി പാറക്കാടൻ അനുസ്മരിച്ചു.