
ലോകപാലീയേറ്റിവ് ദിനത്തോടനുബന്ധിച്ച് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് , ചേർത്തല ടൗൺ റോട്ടറി ക്ലബ് തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യക്കറ്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 60-ൽ പരം നിർദ്ധന കുടുംബത്തിലെ പാലിയേറ്റിവ് കെയർ രോഗികൾക്കാണ് ഭക്ഷക്കിറ്റ് വിതരണം ചെയ്തതു . റോട്ടറി ക്ലബ്ബ് ഓഫ് ചേർത്തല ടൗൺ സമാഹരിച്ച തുക ക്ലബ് പ്രസിഡന്റ് കെ ലാൽജി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി ജി മോഹനന് കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജി ശശികല അദ്ധ്യക്ഷ്യയായിരുന്നു. റോട്ടറിയുടെ ഡിസ്ട്രിക് പ്രോജക്റ് ചെയർമാൻ ജെയിംസ് കുട്ടി , വാർഡ് മെമ്പർമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൻ സുധാ സുരേഷ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശീമതി സീന സുർജിത് നന്ദി രേഖപ്പെടുത്തി.