
ചേർത്തല: ചേർത്തല നഗരസഭ പന്ത്റണ്ടാം വാർഡിൽ എരമത്ത് വെളിയിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക പി.കോമളം (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. ശ്രീകണ്ഠമംഗലം എൽ.പി.സ്‌കൂൾ റിട്ട.അദ്ധ്യാപികയാണ്. ചേർത്തല ടൗൺ എൻ.എസ്.എസ്. കരയോഗം വനിതാസമാജം മുൻ പ്രസിഡന്റുമായിരുന്നു. മക്കൾ: ലതിക ദേവി (റിട്ട.പ്രഥമാദ്ധ്യാപിക),സതീദേവി,കൃഷ്ണകുമാർ(ഓമനക്കുട്ടൻ). മരുമക്കൾ:ശ്രീനിവാസൻ പിള്ള,ജയറാം,രാജി.