arr

അരൂർ:തിരുവനന്തപുരത്ത് 21, 22 തീയതികളിൽ നടക്കുന്ന ഒമ്പതാം സഹകരണ കോൺഗ്രസിന്റെ പ്രചരണാർത്ഥമുള്ള പതാകജാഥയ്ക്ക് ജില്ലയുടെ വടക്കേ അതിർത്തിയായ അരൂരിൽ ഗംഭീര വരവേൽപ് നൽകി. അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ കുത്തിയതോട് സർക്കിളിലെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ജാഥ ക്യാപ്ടൻ കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ചേർത്തല സഹകരണ അസി. രജിസ്ട്രാർ(ജനറൽ)എൽ. ജ്യോതിഷ് കുമാർ, സഹകരണ യൂണിയൻ പ്രതിനിധി പി.ഡി.രമേശൻ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ ആർ. രാധാകൃഷ്ണപിള്ള, കെ.പി .ദിലീപ് കുമാർ , ബിജു പി.ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.