photo

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ വേടരപ്ലാവ് ശാഖാ യോഗത്തിൽ ശാഖാ വാർഷികവും പ്രതിഷ്ഠാ വാർഷികവും നടന്നു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ഡി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായം യൂണിയൻ കൺവീനർ ബി.സത്യപാൽ വിതരണം ചെയ്തു. ഒന്നാം ക്ലാസുമുതൽ ബിരുദതലം വരെ ഉന്ന വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ വി.ചന്ദ്രബോസ്, എസ്. അനിൽരാജ് ,ആർ. രാജേഷ്, ഡി.തമ്പാൻ എന്നിവർ അനുമോദിച്ചു. ശാഖാസെക്രട്ടറി ബി.തുളസീദാസ്, വൈസ് പ്രസിഡന്റ് ഷീജശശി, വനിതാ സംഘം യൂണിയൻ അംഗം താമരാക്ഷി പ്രഭാകരൻ, വനിതാ സംഘം മേഖലാ ചെയർപേഴ്സൺ ഭാമിനി രവീന്ദ്രൻ, വനിതാ സംഘം ആക്ടിംഗ് പ്രസിഡന്റ് കലാജനു , വനിതാസംഘം സെക്രട്ടറി ഷീജാ നന്ദൻ, യൂത്ത് മൂവ്മെന്റ് ശാഖാപ്രസിഡന്റ് കെ.ബിജു തുടങ്ങിയവർ സംസാരിച്ചു.